Dec 31, 2010

സന്ധ്യ....




സന്ധ്യയും സരോവരം നിറയും പൊന്നാമ്പലും
ചന്തമോടിതള്‍ നീര്‍ക്കും പൂക്കളും പ്രഭാതവും,
കണ്ടതിലൊക്കെ ത്തന്നെ കലയും സൗന്ദര്യവും
ഉണ്ടതിലൊക്കെ ത്തന്നെ ഉന്മാദ ലഹരിയും.
പിന്നിനിയെന്തു വേണം, വേറിനിയെന്തു നേടാന്‍
പിന്നിലെയിറമ്പത്തു കളയാം വേദനകള്‍!


പുതുവത്സരാശംസകള്‍!

4 comments:

  1. നാളെയുടെ കാല്‍ വെപ്പില്‍
    നന്മയുടെ തിരിനാളം
    പാരില്‍ തെളിഞ്ഞും
    സ്നേഹത്തിന്‍ സുഗന്ധം
    മനസ്സില്‍ പൊതിഞ്ഞും

    വരവേല്‍ക്കാം കയ്കോര്‍ത്തു
    നവവര്‍ഷത്തെ നമുക്കൊന്നായി.

    നിങ്ങള്‍ക്കും കുടുംബത്തിനും എന്‍റെ ഹൃദയം നിറഞ്ഞ പുതു വത്സര ആശംസകള്‍….!!!!

    ReplyDelete
  2. പുതുവത്സരാശംസകള്‍ .....

    ReplyDelete
  3. കണ്ടതിലൊക്കെ ത്തന്നെ കലയും സൗന്ദര്യവും
    ഉണ്ടതിലൊക്കെ ത്തന്നെ ഉന്മാദ ലഹരിയും.

    ReplyDelete
  4. ഫൈസു, നൗഷു, നോഷിന്‍ വളരെ നന്ദി!
    പുതുവത്സരാശംസകള്‍!

    ReplyDelete

Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...