Sep 18, 2011

ഓര്‍മ്മകള്‍ക്ക് മരണമില്ല...



ജ്യോനവനെ ഓര്‍ക്കുന്നില്ലേ?

"പവിത്രമായ പാതകളേ,
പാവനമായ വേഗതകളേ,
കേള്‍ക്കു ന്നില്ലേ?
ചെവിയുരിഞ്ഞു വീണതിന്നൊപ്പം.
ഒരു 'ഹമ്മര്‍' കയറിയിറങ്ങിയതാണ്‌."

എന്ന അവസാന വരികള്‍ കവിതയിലൂടെ കുറിച്ച് "ഇനി മുതല്‍ മിണ്ടാതിരുന്നുകൊള്ളാമേ" എന്ന അവസാന കമന്റിലൂടെ നമ്മളെയൊക്കെ സ്തബ്ധനാക്കി, അക്ഷരങ്ങളിലൂടെ നമുക്കിടയില്‍ ഇപ്പോഴും ജീവിക്കുന്ന പ്രിയ കവി! ജ്യോനവനെന്ന ഒരു വലിയ വിടവു ബാക്കിയാക്കി നവീന്‍ നമ്മെ വിട്ടു പോയിട്ട് ഈ ഒക്ടോബര്‍ 3നു രണ്ട് വര്‍ഷം തികയുന്നു...

'മരി'ക്കുമെന്നുറപ്പുണ്ട്.
എന്നാലും;
വള്ളി മാറ്റിയിട്ട്
'രമി'ക്കുമെന്നുമാത്രം
ഒരുറപ്പുമില്ല!

എന്ന് പറഞ്ഞ് വെച്ച് അകാലത്തില്‍ മരണത്തിന്‌ കീഴടങ്ങിയ നമ്മുടെ പ്രിയ കവി!
"ഈച്ചയുണ്ണാത്ത
ജീവിതം നയിച്ച്
കൊതുകൂറ്റാത്ത
വിപ്ലവം ശീലിച്ച്
പുഴുവരിക്കാത്ത
മരണം സ്വന്തമാക്കണം"


എന്ന് പറഞ്ഞ് മരണത്തെ തോല്പിച്ച ജ്യോനവന്റെ നിറസ്മരണകള്‍ക്കു മുന്‍പില്‍...

സ്നേഹത്തോടെ...

9 comments:

  1. ഓർമ്മകൾ അതങ്ങനെയാണു..തികട്ടികൊണ്ടിരിക്കും! welcome to my blog
    nilaambari.blogspot.com
    if u like it follow and support me

    ReplyDelete
  2. ഓർമ്മകൾ അതു നിലനില്‍ക്കട്ടെ .....

    ReplyDelete
  3. ജ്യോനവനെ ഓര്മ്മിച്ചതിനു ,അദേഹത്തിന്റെ കവിതകളെ ഇന്നും നെഞ്ചിലെറ്റുന്നതിന് ,ഒരു പാട് നന്ദി ..അവസരോചിതമായ ഒരു ഓര്‍മ്മക്കുറിപ്പ്‌

    ReplyDelete
  4. ഇത് കാണാന്‍ ഒത്തിരി വൈകിപ്പോയല്ലോ... അദ്ദേഹത്തെ പലരുടെയും പോസ്റ്റുകളിലൂടെ
    അറിയാന്‍ കഴിഞ്ഞിട്ടുണ്ട്... ഓര്‍മകള്‍ക്ക് മരണമില്ല...

    ReplyDelete
  5. അരുണ്‍
    കൊച്ചേച്ചീ
    ഫൈസല്‍
    ഓര്‍മ്മകളേ
    ജയരാജേട്ടാ
    ലിപി ചേച്ചി


    വളരെ നന്ദി!

    ReplyDelete
  6. ജോനവനെക്കുറിച്ചു രണ്ട് ദിവസം മുമ്പ് കേട്ടു,,,അന്ന് തന്നെ പൊട്ടകലം കുറെ വായിച്ചു,,,ഒരിക്കലും കേള്‍ക്കാത്ത ആളായിട്ടും നെഞ്ചില്‍ ഒരു കനം തോന്നി,,,അന്ന് രാത്രി മുഴുവന്‍ എന്‍റെ മനസ് അസ്വസ്ഥം ആയിരുന്നു,,,ഉറങ്ങാന്‍ പറ്റിയില്ല,,,ഒരു 5 മണിയായപ്പോള്‍ എനിക്ക് പനി തുടങ്ങി,,,

    ReplyDelete
  7. അദ്ദേഹം അദ്ദേഹത്തിന്‍റെ വരികളിലൂടെ ജീവിക്കും

    ReplyDelete

Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...