Dec 21, 2012

ക്രിസ്തുമസ് ആശംസകള്‍


കോഴിക്കോട് നഗരത്തില്‍ നിന്നും  ഒരു രാത്രിക്കാഴ്ച 

Dec 14, 2012

പാഴ്ക്കൂന




ചപ്പും ചവറും പിന്നെ എന്തൊക്കെയോ-
ചേര്‍ന്നൊരു പാഴ്ക്കൂന...
കണ്ണീരും കാരിരുമ്പും
നെഞ്ചേറ്റും അമ്മയെപ്പോലെ
ഈ ലോകത്തിലെല്ലാം പാഴ്വസ്തുവോ ?
ജീവനും, ജീവിതങ്ങളും, പിന്നെ
എന്തെല്ലാമെന്തെല്ലാം
ആധുനീകം വട്ടം കറങ്ങുന്നു-
വയറ്റിലുള്ളതിനെ നശിപ്പിക്കണം
ആരോ പറഞ്ഞു, വേണ്ട
ലോകം കാണട്ടെ, പാഴ്കൂനയില്ലേ?
ജന്മം നല്‍കും ജനനി-
നിന്റെ കണ്ണുനീരിനും തീ പിടിച്ചുവോ ?
സ്വപ്നങ്ങള്‍ക്കും മങ്ങലേറ്റുവോ ?
തോട്ടിയെപ്പോലെ തോന്നും ഒരുവള്‍ -
ചികയുന്നു പാഴ്ക്കൂനയില്‍ , അവിടെ -
ഈച്ചകള്‍ ഇക്കിളികൂട്ടും ഒരു കുഞ്ഞുശരീരം -
ഇവിടെ ജീവിതം -
മരണത്തോട് സല്ലപിക്കുന്നുവോ ?
ഇവിടെ തെണ്ടിപ്പട്ടികള്‍ പോലും
കണ്ണീര്‍ പൊഴിക്കുന്നുവോ
ആദര്‍ശങ്ങള്‍ ചാത്തടിയുന്നു  - ഇവിടെ
ഡിസ്പോസിബിള്‍  സമസ്കാരം  വളരുന്നു .
കവികളെവിടെ , കലാകാരന്മാരെവിടെ
ഈ ലോകത്തിന്റെ നേതാക്കളെവിടെ?
എല്ലാവരും പാഴ്ക്കൂനയിലോ?
വരുവിന്‍ - പ്രിയരേ ശബ്ദമുയര്‍ത്തുവിന്‍
പാഴ്ക്കൂനകള്‌ക്കു തീ വയ്ക്കുവിന്‍
സൈബര്‍ യുഗമേ നീയറിയുക
നിന്റെ മുടിനാരിലും തീ പിടിക്കും
തള്ളപ്പെടും നീ പാഴ്ക്കൂനയില്‍
കാവലിരിക്കാന്‍ വരികില്ല മര്‍ത്യര്‍
കാരണം അവരന്നു
ചന്ദ്രനിലോ ; പാതാളത്തിലോ
പുതിയ പാഴ്ക്കൂനകള്‍ക്ക് ജന്മമേകും .

(എന്റെ സുഹൃത്ത് ജയ്സണ്‍ ജയിംസിന്റെ കവിത )
Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...