Dec 14, 2012

പാഴ്ക്കൂന
ചപ്പും ചവറും പിന്നെ എന്തൊക്കെയോ-
ചേര്‍ന്നൊരു പാഴ്ക്കൂന...
കണ്ണീരും കാരിരുമ്പും
നെഞ്ചേറ്റും അമ്മയെപ്പോലെ
ഈ ലോകത്തിലെല്ലാം പാഴ്വസ്തുവോ ?
ജീവനും, ജീവിതങ്ങളും, പിന്നെ
എന്തെല്ലാമെന്തെല്ലാം
ആധുനീകം വട്ടം കറങ്ങുന്നു-
വയറ്റിലുള്ളതിനെ നശിപ്പിക്കണം
ആരോ പറഞ്ഞു, വേണ്ട
ലോകം കാണട്ടെ, പാഴ്കൂനയില്ലേ?
ജന്മം നല്‍കും ജനനി-
നിന്റെ കണ്ണുനീരിനും തീ പിടിച്ചുവോ ?
സ്വപ്നങ്ങള്‍ക്കും മങ്ങലേറ്റുവോ ?
തോട്ടിയെപ്പോലെ തോന്നും ഒരുവള്‍ -
ചികയുന്നു പാഴ്ക്കൂനയില്‍ , അവിടെ -
ഈച്ചകള്‍ ഇക്കിളികൂട്ടും ഒരു കുഞ്ഞുശരീരം -
ഇവിടെ ജീവിതം -
മരണത്തോട് സല്ലപിക്കുന്നുവോ ?
ഇവിടെ തെണ്ടിപ്പട്ടികള്‍ പോലും
കണ്ണീര്‍ പൊഴിക്കുന്നുവോ
ആദര്‍ശങ്ങള്‍ ചാത്തടിയുന്നു  - ഇവിടെ
ഡിസ്പോസിബിള്‍  സമസ്കാരം  വളരുന്നു .
കവികളെവിടെ , കലാകാരന്മാരെവിടെ
ഈ ലോകത്തിന്റെ നേതാക്കളെവിടെ?
എല്ലാവരും പാഴ്ക്കൂനയിലോ?
വരുവിന്‍ - പ്രിയരേ ശബ്ദമുയര്‍ത്തുവിന്‍
പാഴ്ക്കൂനകള്‌ക്കു തീ വയ്ക്കുവിന്‍
സൈബര്‍ യുഗമേ നീയറിയുക
നിന്റെ മുടിനാരിലും തീ പിടിക്കും
തള്ളപ്പെടും നീ പാഴ്ക്കൂനയില്‍
കാവലിരിക്കാന്‍ വരികില്ല മര്‍ത്യര്‍
കാരണം അവരന്നു
ചന്ദ്രനിലോ ; പാതാളത്തിലോ
പുതിയ പാഴ്ക്കൂനകള്‍ക്ക് ജന്മമേകും .

(എന്റെ സുഹൃത്ത് ജയ്സണ്‍ ജയിംസിന്റെ കവിത )

Nov 17, 2012

ഗ്രാമം...കിതക്കുന്ന ലോകത്തില്‍
വിറയ്ക്കുന്ന മനുഷ്യരില്‍
ജെയ്സണ്‍ 
അലതല്ലി ഉയരുന്ന-
മോഹമാണ് ഗ്രാമം.

ഞാന്‍ ഭരതന്‍ തനി നാട്ടിന്‍പുറത്തുകാരന്‍
സ്വപ്‌നങ്ങള്‍ നെയ്തവന്‍ ,
വിത്ത്‌ വിതച്ചവന്‍ , കറ്റ ചുമന്നവന്‍
പത്തായപ്പുരയുടെ ഭിത്തിയില്‍ തലചാരി
പട്ടണത്തെ സ്വപ്നം കണ്ടവന്‍ .

കാലം മാറി കഥ മാറി
ലോകം വളരെ വേഗത്തിലോടി
എന്റെ പാടവും മണ്ണിട്ട്‌ നികത്തി ഞാന്‍
ടൂറിസ്റ്റു  കേന്ദ്രമാക്കി മാറ്റി
വിദേശ പുരുഷവനിതകള്‍ - മക്കള്‍
ടൂറിസ്റ്റുകാരായ് വിരുന്നു വന്നു
പാലം വന്നു, പാടം നികത്തി-
റോഡും വന്നു - പുത്തന്‍ വാഹനങ്ങളുമെത്തി .
ഇംഗ്ലീഷ് പഠിച്ചു ഞാന്‍ , പാസ്സ്പോര്‍ട്ട് വാങ്ങി
വിദേശ ജോലിയെ സ്വപ്നം കണ്ടു.

കാലംതന്‍ അച്ചുതണ്ടില്‍ തിരിയവേ
കടലുകടന്നു യാത്ര പോയി ഞാന്‍
മനുഷ്യന്റെ മനസ്സിന്റെ വേദനയറിയാത്ത
ഓഫീസുമുറികളില്‍  ജോലി ചെയ്തു.
അക്കൗണ്ട്‌ എടുത്തു ഞാന്‍ - ഡിപ്പോസിറ്റ്  ചെയ്തു
എ. ടി. എം. കാര്‍ഡും സ്വന്തമാക്കി
പിസ്സയും, ബര്‍ഗറും, ഷവര്‍മയും-
കഴിച്ചു ഞാന്‍ - വിലയുള്ള കാറുകള്‍ സ്വന്തമാക്കി.

കാലം എന്നെയും വലിച്ചെറിഞ്ഞു -
രോഗ പീഡ വേദനകളില്‍
ക്യാന്സറിന്‍ പീഡയില്‍ വലഞ്ഞു-
ഞാനടിയാനെപ്പോലെയായി മാറി
പണവും പ്രതാപവും പോയ്‌ മറഞ്ഞു
എന്നെയും ലോകം വലിച്ചെറിഞ്ഞു.

കണ്ടതും കേട്ടതും -
കൈയ്യില്‍ കിട്ടിയതും - വാരി -
വലിച്ചു കെട്ടിമുറുക്കി
ഞാനിന്നു തിരികെ യാത്ര ചെയ്തു .
സ്വപ്നത്തിലെന്‍ ഗ്രാമം പൂത്തുലഞ്ഞു
ഗ്രാമത്തെ പുല്കുവാനാശയായി .

നാട്ടില്‍ എന്നെക്കണ്ടവര്‍-
വട്ടം കൂടി - പത്രാസ്സു കണ്ടിട്ടമ്പരന്നു.
ഞാനെന്‍റെ പാടത്തെക്കോടിയെത്തി
പത്തായപ്പുരയിലേക്കാഞ്ഞു ചെന്നു
പാടത്തെ റോഡുകള്‍ പൊളിച്ചുമാറ്റി
മുണ്ടും ബനിയനുമെടുത്തു ചുറ്റി - ഞാനാ -
കര്‍ഷകനാട്ടാളനായി മാറി .
ശ്വാസം പിടിച്ചു ഞാന്‍ പണിയെടുത്തു
ആരോഗ്യായുസ്സു  തിരിച്ചു കിട്ടി .

ഞാന്‍ ഭരതന്‍ , തനി നാട്ടിന്‍ -
പുറത്തുകാരന്‍
സ്വപ്‌നങ്ങള്‍ നെയ്തവന്‍
വിത്ത്‌ വിതച്ചവന്‍ , കറ്റ ചുമന്നവന്‍
പത്തായപുരയുടെ
ഭിത്തിയില്‍ തലചാരി - എന്റെ
ഗ്രാമത്തെ സ്വപ്നം കണ്ടവന്‍ .

(എന്റെ സുഹൃത്ത് ജെയ്സണ്‍ ജെയിംസിന്റെ കവിത )

Jun 22, 2012

Green


IMG_0134

പുല്‍ നാമ്പിന്‍  മൃദുലമാം 
മേനി തലോടിയാ നീര്‍ത്തുള്ളി  ചിരിതൂകി നിന്നു.
മണ്ണിന്റെ മടിയിലാ കുളിരുകൊണ്ടങ്ങനെ
പുല്‍ കൊടി നാണിച്ചു തല കുനിച്ചു. May 31, 2012

തിരപിടുത്തം
ആഴിതന്‍ തിരകളെ
വലയിലാക്കീടുവോന്‍ ?...

Mar 16, 2012

അപ്പൂപ്പന്‍ താടി

Photobucket
എങ്ങുനിന്നെന്നറിയില്ല
എങ്ങോട്ടേക്കെന്നറിയില്ല
ഇത് ജീവിതത്തിന്‍ പര്യായം


Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...