Sep 18, 2011

ഓര്‍മ്മകള്‍ക്ക് മരണമില്ല...



ജ്യോനവനെ ഓര്‍ക്കുന്നില്ലേ?

"പവിത്രമായ പാതകളേ,
പാവനമായ വേഗതകളേ,
കേള്‍ക്കു ന്നില്ലേ?
ചെവിയുരിഞ്ഞു വീണതിന്നൊപ്പം.
ഒരു 'ഹമ്മര്‍' കയറിയിറങ്ങിയതാണ്‌."

എന്ന അവസാന വരികള്‍ കവിതയിലൂടെ കുറിച്ച് "ഇനി മുതല്‍ മിണ്ടാതിരുന്നുകൊള്ളാമേ" എന്ന അവസാന കമന്റിലൂടെ നമ്മളെയൊക്കെ സ്തബ്ധനാക്കി, അക്ഷരങ്ങളിലൂടെ നമുക്കിടയില്‍ ഇപ്പോഴും ജീവിക്കുന്ന പ്രിയ കവി! ജ്യോനവനെന്ന ഒരു വലിയ വിടവു ബാക്കിയാക്കി നവീന്‍ നമ്മെ വിട്ടു പോയിട്ട് ഈ ഒക്ടോബര്‍ 3നു രണ്ട് വര്‍ഷം തികയുന്നു...

'മരി'ക്കുമെന്നുറപ്പുണ്ട്.
എന്നാലും;
വള്ളി മാറ്റിയിട്ട്
'രമി'ക്കുമെന്നുമാത്രം
ഒരുറപ്പുമില്ല!

എന്ന് പറഞ്ഞ് വെച്ച് അകാലത്തില്‍ മരണത്തിന്‌ കീഴടങ്ങിയ നമ്മുടെ പ്രിയ കവി!
"ഈച്ചയുണ്ണാത്ത
ജീവിതം നയിച്ച്
കൊതുകൂറ്റാത്ത
വിപ്ലവം ശീലിച്ച്
പുഴുവരിക്കാത്ത
മരണം സ്വന്തമാക്കണം"


എന്ന് പറഞ്ഞ് മരണത്തെ തോല്പിച്ച ജ്യോനവന്റെ നിറസ്മരണകള്‍ക്കു മുന്‍പില്‍...

സ്നേഹത്തോടെ...

Sep 1, 2011

ഓണാശംസകള്‍!

Photobucket



കരിഞ്ഞ മൊട്ടിന്‍ ഉയിര്‍ത്തു പാട്ടായ്
കവിളില്‍ പതിയെത്തഴുകാന്‍
വിടര്‍ന്ന പൂവിന്‍ സ്മിതമായ് മാറാന്‍
വിധുവിന്നൊളിയായ് തീരാന്‍...

Aug 9, 2011

അഗ്നി...

Photobucket




ഉത്തരങ്ങള്‍ ആത്മഹത്യ ചെയ്ത
ശ്മശാനത്തില്‍ എല്ലുകള്‍ ചിരിക്കുന്നു,
ജീവിതത്തിന്റെ പൊരുള്‍ തിരിച്ചറിഞ്ഞ്,
ചോദ്യങ്ങളുടെ സമ്യദ്ധിയും
ഉത്തരങ്ങളുടെ മഹാശൂന്യതയും
ഇത് യാത്രയുടെ ബാക്കിപത്രം.

Jul 17, 2011

...കള൪ഫുള്ളാണ്.

Photobucket

കൗമാരത്തിന്റെ ആദ്യദശയില്‍ ഈശ്വരസ്നേഹത്തെക്കുറിച്ച് ഞാ൯ എന്തോ എഴുതിയിരുന്നു.
സ്നേഹത്തിനു ഞാ൯ പല കളറുകളിട്ടു.
വഞ്ചിക്കുന്ന സ്നേഹത്തിന്, വഞ്ചിക്കപ്പെടുന്ന സ്നേഹത്തിന്‌ പല നിറങ്ങള്‍ ഞാ൯ കൊടുത്തു.
അങ്ങനെയല്ലാത്തവയ്ക്ക് പരിശുദ്ധിയുടെ വെളുത്ത നിറവും കൊടുത്തു.

പറഞ്ഞുവന്നത്...
പ്രണയം കള൪ഫുള്ളാണ്.
അതിന് വിശ്വസ്ഥത കൈവരുന്നത് അതിന്റെ വ൪ണ്ണശബളത പോയി അവിടെ വിശുദ്ധിയുടെ വെള്ള വരുമ്പോഴാണ്‌.

അമ്മയുടെ സ്നേഹം എപ്പോഴും തൂവെള്ളയാണ്‌.
അങ്ങനെ ഞാ൯ ഒരുപാടു സ്നേഹത്തിനു ഒരുപാടു നിറങ്ങളും കാരണങ്ങളും കണ്ടെത്തി.

പക്ഷെ,
ഈശ്വരസ്നേഹം വന്നപ്പോള്‍ ഒരു 'കടുത്ത' ശൂന്യത.
അങ്ങനെ അത്‌ നിറമില്ലാത്തതായി. ആ സ്നേഹത്തില്‍ എല്ലാ സ്നേഹവും കാണാം, അനുഭവിക്കാം.


('ജ്യോനവന്‍റെ അനുഭവക്കുറിപ്പുക'ളില്‍ നിന്നും)

Jul 3, 2011

ഞാനറിയാതെ എന്നെയറിയാതെ...

Photobucket

പകല്‍ വെളിച്ചത്തിലെ
അവളുടെ ചിരിക്കുമുമ്പില്‍
ഇളിഭ്യനും, നിസ്സഹായനുമായി
ഞാന്‍ കുടപിടിച്ച് നീങ്ങുന്നു.

Apr 19, 2011

സ്നേഹത്തിന്റെ കഥ...

Photobucket

വെളിച്ചമെന്‍ മുന്‍പില്‍
കണ്ണടയ്ക്കുന്നതിന്‍ മുന്‍പ്
കണ്ണടയ്ക്കുന്നു ഞാന്‍
തെല്ലിട മക്കളേ...

തുണയായി നിന്നു ഞാന്‍
പലര്‍ക്കും എന്‍ വീഥിയി-
ലെങ്കിലും എന്‍ തുണ
എന്‍ കരം മാത്രവും...

Mar 19, 2011

ആലുവ മണപ്പുറത്തു നിന്നൊരു കാഴ്ച...

Photobucket

പുലര്‍ വേളകള്‍ മധ്യാഹ്നപരഹ്നമായ്
വീണ്ടും സന്ധ്യയുമിരവും ജനിക്കെ
പുതുമയിതിലില്ലെനിക്കൊട്ടും
നിത്യവുമിരവു പുലരുന്നു പിന്നെയും
കറുത്തു രാത്രി പൂകുന്നു.
ഞാനുണര്‍ന്നകിലും ഉറങ്ങിപ്പോകിലും
കിനാവില്‍ മയങ്ങിക്കിടപ്പാകിലും
സമയ ചക്രം കറങ്ങുന്നു.

Feb 19, 2011

അഗ്നി...

Photobucket




ഉത്തരങ്ങള്‍ ആത്മഹത്യ ചെയ്ത
ശ്മശാനത്തില്‍ എല്ലുകള്‍ ചിരിക്കുന്നു,
ജീവിതത്തിന്റെ പൊരുള്‍ തിരിച്ചറിഞ്ഞ്,
ചോദ്യങ്ങളുടെ സമ്യദ്ധിയും
ഉത്തരങ്ങളുടെ മഹാശൂന്യതയും
ഇത് യാത്രയുടെ ബാക്കിപത്രം.

കൂട്ടുകാര്‍...



ചൊല്ലിടാം വിട
ഇന്നീ നിമിഷത്തില്‍
മായുന്നു വിദൂരമായ്
പകലിന്റെ കണികകള്‍...

ആര്‍ത്തുല്ലസിച്ചീടുന്ന
സായാഹ്നവേനലില്‍
ഒത്തു നിന്നീടുവ-
തെന്തു സുഖപ്രദം...

Jan 16, 2011

ഒരു നിഴല്‍ ചിത്രം

Photobucket


മണ്ണില്‍ വെയില്‍ വരച്ച ഒരു നിഴല്‍ ചിത്രം!
Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...