Dec 31, 2012
Dec 21, 2012
ക്രിസ്തുമസ് ആശംസകള്‍
ലേബലുകള്‍:
light,
photo,
പുനര്‍ജ്ജീവനം,
പ്രാര്‍ത്ഥന,
മനുഷ്യര്‍,
വികൃതി
Dec 14, 2012
പാഴ്ക്കൂന
ചപ്പും ചവറും പിന്നെ എന്തൊക്കെയോ-
ചേര്‍ന്നൊരു പാഴ്ക്കൂന...
കണ്ണീരും കാരിരുമ്പും
നെഞ്ചേറ്റും അമ്മയെപ്പോലെ
ഈ ലോകത്തിലെല്ലാം പാഴ്വസ്തുവോ ?
ജീവനും, ജീവിതങ്ങളും, പിന്നെ
എന്തെല്ലാമെന്തെല്ലാം
ആധുനീകം വട്ടം കറങ്ങുന്നു-
വയറ്റിലുള്ളതിനെ നശിപ്പിക്കണം
ആരോ പറഞ്ഞു, വേണ്ട
ലോകം കാണട്ടെ, പാഴ്കൂനയില്ലേ?
ജന്മം നല്‍കും ജനനി-
നിന്റെ കണ്ണുനീരിനും തീ പിടിച്ചുവോ ?
സ്വപ്നങ്ങള്‍ക്കും മങ്ങലേറ്റുവോ ?
തോട്ടിയെപ്പോലെ തോന്നും ഒരുവള്‍ -
ചികയുന്നു പാഴ്ക്കൂനയില്‍ , അവിടെ -
ഈച്ചകള്‍ ഇക്കിളികൂട്ടും ഒരു കുഞ്ഞുശരീരം -
ഇവിടെ ജീവിതം -
മരണത്തോട് സല്ലപിക്കുന്നുവോ ?
ഇവിടെ തെണ്ടിപ്പട്ടികള്‍ പോലും
കണ്ണീര് പൊഴിക്കുന്നുവോ
ആദര്‍ശങ്ങള്‍ ചാത്തടിയുന്നു - ഇവിടെ
ഡിസ്പോസിബിള്‍ സമസ്കാരം വളരുന്നു .
കവികളെവിടെ , കലാകാരന്മാരെവിടെ
ഈ ലോകത്തിന്റെ നേതാക്കളെവിടെ?
എല്ലാവരും പാഴ്ക്കൂനയിലോ?
വരുവിന്‍ - പ്രിയരേ ശബ്ദമുയര്‍ത്തുവിന്‍
പാഴ്ക്കൂനകള്ക്കു തീ വയ്ക്കുവിന്
സൈബര്‍ യുഗമേ നീയറിയുക
നിന്റെ മുടിനാരിലും തീ പിടിക്കും
തള്ളപ്പെടും നീ പാഴ്ക്കൂനയില്‍
കാവലിരിക്കാന്‍ വരികില്ല മര്‍ത്യര്‍
കാരണം അവരന്നു
ചന്ദ്രനിലോ ; പാതാളത്തിലോ
പുതിയ പാഴ്ക്കൂനകള്ക്ക് ജന്മമേകും .
(എന്റെ സുഹൃത്ത് ജയ്സണ്‍ ജയിംസിന്റെ കവിത )
ലേബലുകള്‍:
light,
അതിജീവനം,
ചിത്രങ്ങള്‍,
മനുഷ്യര്‍,
വികൃതി
Nov 17, 2012
ഗ്രാമം...
കിതക്കുന്ന ലോകത്തില്‍
വിറയ്ക്കുന്ന മനുഷ്യരില്‍
![]() |
ജെയ്സണ്‍ |
മോഹമാണ് ഗ്രാമം.
ഞാന്‍ ഭരതന് തനി നാട്ടിന്പുറത്തുകാരന്
സ്വപ്നങ്ങള്‍ നെയ്തവന്‍ ,
വിത്ത് വിതച്ചവന് , കറ്റ ചുമന്നവന്
പത്തായപ്പുരയുടെ ഭിത്തിയില്‍ തലചാരി
പട്ടണത്തെ സ്വപ്നം കണ്ടവന് .
കാലം മാറി കഥ മാറി
ലോകം വളരെ വേഗത്തിലോടി
എന്റെ പാടവും മണ്ണിട്ട് നികത്തി ഞാന്‍
ടൂറിസ്റ്റു കേന്ദ്രമാക്കി മാറ്റി
വിദേശ പുരുഷവനിതകള് - മക്കള്‍
ടൂറിസ്റ്റുകാരായ് വിരുന്നു വന്നു
പാലം വന്നു, പാടം നികത്തി-
റോഡും വന്നു - പുത്തന്‍ വാഹനങ്ങളുമെത്തി .
ഇംഗ്ലീഷ് പഠിച്ചു ഞാന്‍ , പാസ്സ്പോര്‍ട്ട് വാങ്ങി
വിദേശ ജോലിയെ സ്വപ്നം കണ്ടു.
കാലംതന്‍ അച്ചുതണ്ടില്‍ തിരിയവേ
കടലുകടന്നു യാത്ര പോയി ഞാന്‍
മനുഷ്യന്റെ മനസ്സിന്റെ വേദനയറിയാത്ത
ഓഫീസുമുറികളില് ജോലി ചെയ്തു.
അക്കൗണ്ട് എടുത്തു ഞാന്‍ - ഡിപ്പോസിറ്റ് ചെയ്തു
എ. ടി. എം. കാര്‍ഡും സ്വന്തമാക്കി
പിസ്സയും, ബര്‍ഗറും, ഷവര്‍മയും-
കഴിച്ചു ഞാന്‍ - വിലയുള്ള കാറുകള്‍ സ്വന്തമാക്കി.
കാലം എന്നെയും വലിച്ചെറിഞ്ഞു -
രോഗ പീഡ വേദനകളില്‍
ക്യാന്‍സറിന് പീഡയില്‍ വലഞ്ഞു-
ഞാനടിയാനെപ്പോലെയായി മാറി
പണവും പ്രതാപവും പോയ് മറഞ്ഞു
എന്നെയും ലോകം വലിച്ചെറിഞ്ഞു.
കണ്ടതും കേട്ടതും -
കൈയ്യില്‍ കിട്ടിയതും - വാരി -
വലിച്ചു കെട്ടിമുറുക്കി
ഞാനിന്നു തിരികെ യാത്ര ചെയ്തു .
സ്വപ്നത്തിലെന് ഗ്രാമം പൂത്തുലഞ്ഞു
ഗ്രാമത്തെ പുല്കുവാനാശയായി .
നാട്ടില്‍ എന്നെക്കണ്ടവര്‍-
വട്ടം കൂടി - പത്രാസ്സു കണ്ടിട്ടമ്പരന്നു.
ഞാനെന്റെ പാടത്തെക്കോടിയെത്തി
പത്തായപ്പുരയിലേക്കാഞ്ഞു ചെന്നു
പാടത്തെ റോഡുകള്‍ പൊളിച്ചുമാറ്റി
മുണ്ടും ബനിയനുമെടുത്തു ചുറ്റി - ഞാനാ -
കര്ഷകനാട്ടാളനായി മാറി .
ശ്വാസം പിടിച്ചു ഞാന്‍ പണിയെടുത്തു
ആരോഗ്യായുസ്സു തിരിച്ചു കിട്ടി .
ഞാന്‍ ഭരതന് , തനി നാട്ടിന് -
പുറത്തുകാരന്
സ്വപ്നങ്ങള്‍ നെയ്തവന്‍
വിത്ത് വിതച്ചവന് , കറ്റ ചുമന്നവന്
പത്തായപുരയുടെ
ഭിത്തിയില്‍ തലചാരി - എന്റെ
ഗ്രാമത്തെ സ്വപ്നം കണ്ടവന് .
(എന്റെ സുഹൃത്ത് ജെയ്സണ്‍ ജെയിംസിന്റെ കവിത )
ലേബലുകള്‍:
light,
അതിജീവനം,
ഗ്രാമം,
പുനര്‍ജ്ജീവനം,
പ്രകൃതി,
പ്രാര്‍ത്ഥന,
മനുഷ്യര്‍
Jun 22, 2012
Green
May 31, 2012
തിരപിടുത്തം
ലേബലുകള്‍:
അതിജീവനം,
കടല്‍,
ചിത്രങ്ങള്‍,
മനുഷ്യര്‍
Mar 20, 2012
നിഴല്‍...
ലേബലുകള്‍:
potrait,
കടല്‍,
പ്രകൃതി,
പ്രാര്‍ത്ഥന,
മനുഷ്യര്‍
Mar 16, 2012
അപ്പൂപ്പന് താടി
Jan 1, 2012
പുതുവത്സരാശംസകള്‍ ....
Subscribe to:
Posts (Atom)