കിതക്കുന്ന ലോകത്തില്‍
വിറയ്ക്കുന്ന മനുഷ്യരില്‍
![]() |
ജെയ്സണ്‍ |
മോഹമാണ് ഗ്രാമം.
ഞാന്‍ ഭരതന് തനി നാട്ടിന്പുറത്തുകാരന്
സ്വപ്നങ്ങള്‍ നെയ്തവന്‍ ,
വിത്ത് വിതച്ചവന് , കറ്റ ചുമന്നവന്
പത്തായപ്പുരയുടെ ഭിത്തിയില്‍ തലചാരി
പട്ടണത്തെ സ്വപ്നം കണ്ടവന് .
കാലം മാറി കഥ മാറി
ലോകം വളരെ വേഗത്തിലോടി
എന്റെ പാടവും മണ്ണിട്ട് നികത്തി ഞാന്‍
ടൂറിസ്റ്റു കേന്ദ്രമാക്കി മാറ്റി
വിദേശ പുരുഷവനിതകള് - മക്കള്‍
ടൂറിസ്റ്റുകാരായ് വിരുന്നു വന്നു
പാലം വന്നു, പാടം നികത്തി-
റോഡും വന്നു - പുത്തന്‍ വാഹനങ്ങളുമെത്തി .
ഇംഗ്ലീഷ് പഠിച്ചു ഞാന്‍ , പാസ്സ്പോര്‍ട്ട് വാങ്ങി
വിദേശ ജോലിയെ സ്വപ്നം കണ്ടു.
കാലംതന്‍ അച്ചുതണ്ടില്‍ തിരിയവേ
കടലുകടന്നു യാത്ര പോയി ഞാന്‍
മനുഷ്യന്റെ മനസ്സിന്റെ വേദനയറിയാത്ത
ഓഫീസുമുറികളില് ജോലി ചെയ്തു.
അക്കൗണ്ട് എടുത്തു ഞാന്‍ - ഡിപ്പോസിറ്റ് ചെയ്തു
എ. ടി. എം. കാര്‍ഡും സ്വന്തമാക്കി
പിസ്സയും, ബര്‍ഗറും, ഷവര്‍മയും-
കഴിച്ചു ഞാന്‍ - വിലയുള്ള കാറുകള്‍ സ്വന്തമാക്കി.
കാലം എന്നെയും വലിച്ചെറിഞ്ഞു -
രോഗ പീഡ വേദനകളില്‍
ക്യാന്‍സറിന് പീഡയില്‍ വലഞ്ഞു-
ഞാനടിയാനെപ്പോലെയായി മാറി
പണവും പ്രതാപവും പോയ് മറഞ്ഞു
എന്നെയും ലോകം വലിച്ചെറിഞ്ഞു.
കണ്ടതും കേട്ടതും -
കൈയ്യില്‍ കിട്ടിയതും - വാരി -
വലിച്ചു കെട്ടിമുറുക്കി
ഞാനിന്നു തിരികെ യാത്ര ചെയ്തു .
സ്വപ്നത്തിലെന് ഗ്രാമം പൂത്തുലഞ്ഞു
ഗ്രാമത്തെ പുല്കുവാനാശയായി .
നാട്ടില്‍ എന്നെക്കണ്ടവര്‍-
വട്ടം കൂടി - പത്രാസ്സു കണ്ടിട്ടമ്പരന്നു.
ഞാനെന്റെ പാടത്തെക്കോടിയെത്തി
പത്തായപ്പുരയിലേക്കാഞ്ഞു ചെന്നു
പാടത്തെ റോഡുകള്‍ പൊളിച്ചുമാറ്റി
മുണ്ടും ബനിയനുമെടുത്തു ചുറ്റി - ഞാനാ -
കര്ഷകനാട്ടാളനായി മാറി .
ശ്വാസം പിടിച്ചു ഞാന്‍ പണിയെടുത്തു
ആരോഗ്യായുസ്സു തിരിച്ചു കിട്ടി .
ഞാന്‍ ഭരതന് , തനി നാട്ടിന് -
പുറത്തുകാരന്
സ്വപ്നങ്ങള്‍ നെയ്തവന്‍
വിത്ത് വിതച്ചവന് , കറ്റ ചുമന്നവന്
പത്തായപുരയുടെ
ഭിത്തിയില്‍ തലചാരി - എന്റെ
ഗ്രാമത്തെ സ്വപ്നം കണ്ടവന് .