ചപ്പും ചവറും പിന്നെ എന്തൊക്കെയോ-
ചേര്‍ന്നൊരു പാഴ്ക്കൂന...
കണ്ണീരും കാരിരുമ്പും
നെഞ്ചേറ്റും അമ്മയെപ്പോലെ
ഈ ലോകത്തിലെല്ലാം പാഴ്വസ്തുവോ ?
ജീവനും, ജീവിതങ്ങളും, പിന്നെ
എന്തെല്ലാമെന്തെല്ലാം
ആധുനീകം വട്ടം കറങ്ങുന്നു-
വയറ്റിലുള്ളതിനെ നശിപ്പിക്കണം
ആരോ പറഞ്ഞു, വേണ്ട
ലോകം കാണട്ടെ, പാഴ്കൂനയില്ലേ?
ജന്മം നല്‍കും ജനനി-
നിന്റെ കണ്ണുനീരിനും തീ പിടിച്ചുവോ ?
സ്വപ്നങ്ങള്‍ക്കും മങ്ങലേറ്റുവോ ?
തോട്ടിയെപ്പോലെ തോന്നും ഒരുവള്‍ -
ചികയുന്നു പാഴ്ക്കൂനയില്‍ , അവിടെ -
ഈച്ചകള്‍ ഇക്കിളികൂട്ടും ഒരു കുഞ്ഞുശരീരം -
ഇവിടെ ജീവിതം -
മരണത്തോട് സല്ലപിക്കുന്നുവോ ?
ഇവിടെ തെണ്ടിപ്പട്ടികള്‍ പോലും
കണ്ണീര് പൊഴിക്കുന്നുവോ
ആദര്‍ശങ്ങള്‍ ചാത്തടിയുന്നു - ഇവിടെ
ഡിസ്പോസിബിള്‍ സമസ്കാരം വളരുന്നു .
കവികളെവിടെ , കലാകാരന്മാരെവിടെ
ഈ ലോകത്തിന്റെ നേതാക്കളെവിടെ?
എല്ലാവരും പാഴ്ക്കൂനയിലോ?
വരുവിന്‍ - പ്രിയരേ ശബ്ദമുയര്‍ത്തുവിന്‍
പാഴ്ക്കൂനകള്ക്കു തീ വയ്ക്കുവിന്
സൈബര്‍ യുഗമേ നീയറിയുക
നിന്റെ മുടിനാരിലും തീ പിടിക്കും
തള്ളപ്പെടും നീ പാഴ്ക്കൂനയില്‍
കാവലിരിക്കാന്‍ വരികില്ല മര്‍ത്യര്‍
കാരണം അവരന്നു
ചന്ദ്രനിലോ ; പാതാളത്തിലോ
പുതിയ പാഴ്ക്കൂനകള്ക്ക് ജന്മമേകും .
(എന്റെ സുഹൃത്ത് ജയ്സണ്‍ ജയിംസിന്റെ കവിത )
ചന്ദ്രനിലോ ; പാതാളത്തിലോ
ReplyDeleteപുതിയ പാഴ്ക്കൂനകള്ക്ക് ജന്മമേകും .
മനുഷ്യനതും ചെയ്യും.....!
നല്ല കവിത...
ശുഭാശംസകൾ.....
ഹാ പുഷ്പമേ!!!!
ReplyDeleteReality sir..,
ReplyDeleteനല്ല ചിത്രം..
ReplyDeleteകവിതയും കൊള്ളാം ട്ടോ ..
it seems like a nice photo...
ReplyDeleteperukum kooma
ReplyDeletenasikunna jivitham
ജിലു,
ReplyDeleteകൊച്ചുമോന് ,
കൊച്ചേച്ചി,
റോബിന്,
ജ്യ്സന്
നോഷിന
വളരെ നന്ദി !
നന്നായിട്ടുണ്ട് ആശംസകള്‍ ...
ReplyDelete