Sep 18, 2014

സായന്തനം




നടന്നു തീര്‍ന്ന വഴികളില്‍
തണലും പൂമരവുമില്ലാത്ത ഇടനേരങ്ങളില്‍
വേനല്‍ക്കാഴ്ചയാണെന്റെ യാത്രകള്‍.
ചിലപ്പോള്‍ 
നേരം തെറ്റിയെത്തും സൗഹൃദങ്ങളിൽ
നേരു നേടിയവന്റെ ഭ്രാന്ത്...

എനിക്ക് യാത്രകള്‍......
ജീവിതത്തിനും മരണത്തിനുമിടയിലെ ചൂതുകളി
ആയുസ്സൊടുങ്ങാത്തതിനാല്‍  സ്വപ്‌നങ്ങൾ  കണ്ട്
യാത്ര പോവുകയാണിന്നും ഞാന്‍..


No comments:

Post a Comment

Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...